തവനിഷിന്റെ സവിഷ്കാര അവാര്‍ഡ് പ്രണവിനും കാളിദാസിനും
1493572
Wednesday, January 8, 2025 7:39 AM IST
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സാമൂഹികസേവന സംഘടനയായ തവനിഷ് സവിഷ്കാര പേഴ്സണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് 2024 വിജയികളായി പനമ്പിള്ളി മെമ്മോറിയല്‍ ഗവ. കോളജിലെ ഒന്നാംവര്‍ഷ ബിരുദാനന്തരബിരുദ വിദ്യാര്‍ഥിയായ കെ.ബി. കാളിദാസും രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ പി.ആര്. പ്രണവും തെരഞ്ഞെടുക്കപ്പെട്ടു.
കേരളത്തിലെ കലാലയങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷിയുള്ള വിദ്യാര്‍ഥികളില്‍ മികച്ച വിദ്യാര്‍ഥികള്‍ക്ക് കൊടുക്കുന്ന അവാര്‍ഡാണിത്. 7500 രൂപയും സര്‍ട്ടിഫിക്കറ്റും മൊമെന്റോയും ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ കൈമാറി.
തവനിഷ് സ്റ്റാഫ് കോ- ഓര്‍ഡിനേറ്റര്‍മാരായ അസി.പ്രഫ. മുവിഷ് മുരളി, അസി.പ്രഫ. റീജ ജോണ്‍, അസി.പ്രഫ. വി.ബി. പ്രിയ എന്നിവരും തവനിഷ് സ്റ്റുഡന്റ് സെക്രട്ടറി സജില്‍, ആഷ്മിയ, ജിനോ, എഡ്വിന്, അതുല്‍ എന്നിവരും വളണ്ടിയേഴ്സും പങ്കെടുത്തു.