പ​റ​പ്പൂ​ർ: സെ​ന്‍റ് ജോ​ണ്‍​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 1996ൽ ​എ​സ്എ​സ്എ​ൽ​സി പൂ​ർ​ത്തീ​ക​രി​ച്ച​വ​രു​ടെ സം​ഗ​മം "ഇ​ത​ൾ 96’ ന​ട​ത്തി. പ​ഠ​ന​കാ​ല​ത്തെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചും അ​ധ്യാ​പ​ക​രു​ടെ വി​ശേ​ഷ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞും അ​വ​ർ പ​ഴ​യ പ​ത്താം​ക്ലാ​സു​കാ​രാ​യി.

പൂ​ർ​വ​വി​ദ്യാ​ർ​ഥി​സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ഡെ​യ്സ​ൻ പാ​ണേ​ങ്ങാ​ട​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ വൊ​ക്കേ​ഷ​നി​സ്റ്റ് ഫാ​ദേ​ഴ്സ് കൗ​ണ്‍​സി​ല​റും ബാ​ച്ചു​കാ​ര​നു​മാ​യ ഫാ. ​ലോ​റ​ൻ​സ് എ​ട​ക്ക​ള​ത്തൂ​ർ അ​ധ്യാ​പ​ക​രെ പൊ​ന്നാ​ട​യ​ണി​യി​ച്ചു, ഉ​പ​ഹാ​ര​ങ്ങ​ളും ന​ൽ​കി. ഒ​ത്തു​ചേ​ര​ലി​ന്‍റെ ഓ​ർ​മ​ക​ൾ നി​ല​നി​ർ​ത്തു​ന്ന 2025 ലെ ​ക​ല​ണ്ട​ർ ലി​ജോ​യി സി. ​ജോ​സ്, ഫാ. ​ലോ​റ​ൻ​സ് എ​ട​ക്ക​ള​ത്തൂ​രി​നു ന​ൽ​കി പ്ര​കാ​ശ​നം​ചെ​യ് തു.

പ​റ​പ്പൂ​ർ പ​ള്ളി അ​സി. വി​കാ​രി ഫാ. ​ഗോ​ഡ്‌​വി​ൻ ചെ​മ്മ​ണ്ട, ഹെ​ഡ്മാ​സ്റ്റ​ർ പി.​വി. ജോ​സ​ഫ് മാ​സ്റ്റ​ർ, മു​ൻ ഹെ​ഡ്മാ​സ്റ്റ​ർ വി.​കെ. ആ​ന്‍റ​ണി​മാ​സ്റ്റ​ർ, റെ​ജി മാ​സ്റ്റ​ർ, ജോ​ജോ കി​ട​ങ്ങ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി.​വി. ജെ​റി​ൽ, ഷെ​റീ​ഫ്, ഷാ​ജു​ലാ​ൽ, ജെ​യ്സ​ൻ, സി​നീ​ഷ്, രാ​ഹു​ൽ, അ​നി​ല, ര​ജി​ത റൂ​ബി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.