ചാലക്കുടി താലൂക്ക് ആശുപത്രി: ട്രോമാകെയറിൽ പ്രഥമശുശ്രൂഷ മാത്രം- മന്ത്രി
1493564
Wednesday, January 8, 2025 7:39 AM IST
ചാലക്കുടി: താലൂക്ക് ആശൂപത്രിയിൽ ഉദ്ഘാടനംചെയ്ത ട്രോമൊകെയറിൽ പ്രഥമ ശുശ്രൂഷ മാത്രമെ നല്കാനാവുകയുള്ളൂവെന്ന് മന്ത്രി വീണ ജോർജ്.
താലൂക്ക് ആശുപത്രിയിൽ ബേൺസ് കെയർ യൂണിറ്റ് നിർമാണ ഉദ്ഘാടനംനിർവഹിച്ചു സംസാരിക്കയായിരുന്നു മന്ത്രി. ഇപ്പോൾ കാഷ്വാലിറ്റി പ്രവർത്തിക്കുന്ന കെട്ടിടത്തിൽ രണ്ടാംനില പണി പൂർത്തീകരിച്ചാണ് 120 ലക്ഷം രൂപ ചിലവിൽ ബേൺസ് കെയർ യൂണിറ്റ് ഒരുക്കുന്നത്. ട്രോമൊകെയർ യൂണിറ്റിലേക്ക് തസ്തികളിലേക്ക് ഡോക്ടർമാരെ നിയമിക്കണമെന്ന സനീഷ്കുമാർ ജോസഫ് എംഎൽഎ അധ്യക്ഷ പ്രസംഗത്തിൽ ആവശ്യപ്പെട്ടപ്പോഴാണ് ട്രോമകെയറിൽ പ്രഥമശുശ്രൂഷമാത്രം നൽകി മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരിക്കുമെന്നറിയിച്ചത്.
ഇതോടെ ട്രോമകെയർ പേരിനുമാത്രമാകുമെന്ന് ഉറപ്പായി. ചാലക്കുടി ആശുപത്രിയിൽ ഇനി ഡോക്ടർമാരുടെ വേക്കൻസിയില്ലെന്നും മന്തി വ്യക്തമാക്കി. നഗരസഭ വൈസ് ചെയർപേഴ്സ്ൻ ആലിസ് ഷിബു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിജു എസ്.ചിറയത്ത്, പ്രീതി ബാബു, ദീപു ദിനേശ്, ആനി പോൾ, എം. എം. അനിൽകുമാർ, ഡോ. സജീവ്കുമാർ, കൗൺസിലർമാരായ ഷിബു വാലപ്പൻ, സി.എസ് സുരേഷ്, വി.ഒ. പൈലപ്പൻ, വി.ജെ. ജോജി പ്രസംഗിച്ചു. ഡിഎംഒ ടി.പി. ശ്രീദേവി റിപ്പോർട്ട് അവതരിപ്പിച്ചു.