ഓവർടേക്ക് പാളി, ടാങ്കറിന്റെ കണ്ണാടി തകർത്ത് ബസിന്റെ കുതിപ്പ്
1493574
Wednesday, January 8, 2025 7:39 AM IST
കൊറ്റംകുളം: ദേശീയപാത 66 പെരിഞ്ഞനം ഓവർടേക്ക് പാളി, ടാങ്കറിന്റെ കണ്ണാടി തകർത്ത് ബസിന്റെ കുതിപ്പ്. പെരിഞ്ഞനത്ത് ഗതാഗതതടസം നേരിട്ടു. ദേശീയപാത 66ൽ പെരിഞ്ഞനം സെന്ററിൽ ഇന്നലെ വൈകീട്ട് 7. 25ന് ആയിരുന്നു സംഭവം.
ടാങ്കർലോറിയെ മറികടക്കാൻ വന്ന ബസാണ് ഇടിച്ചത്. ഇരുവാഹനങ്ങളുടെ ഡ്രൈവർമാർ തമ്മിൽ വാക്കു തർക്കത്തിലാവുകയും ചെയ്തു. പ്രദേശത്തെ ഓട്ടോഡ്രൈവർമാരും നാട്ടുകാരും വിഷയത്തിൽ ഇടപെട്ടു. ടാങ്കർ ലോറിയുടെ പൊട്ടിയ കണ്ണാടിക്കുപകരം പണംകൊടുക്കാൻ ബസുകാർ തയാറായതോടെയാണ് പ്രശ്നം പരിഹാരിക്കപ്പെട്ടത്.