എം.സി. ആന്റണി മാസ്റ്റർ സ്മാരക അവാർഡ് എം.കെ. കണ്ണന്
1493591
Wednesday, January 8, 2025 7:47 AM IST
തൃശൂർ: സഹകാരിയും സോഷ്യലിസ്റ്റുമായിരുന്ന എം.സി. ആന്റണി മാസ്റ്റർ സ്മാരക അവാർഡ് കേരള ബാങ്ക് വൈസ് ചെയർമാനും തൃശൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ എം.കെ. കണ്ണന്.
11,111 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് 12 നു വൈകീട്ട് നാലിനു ചാലക്കുടി സ്വർണഭവനിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി സമ്മാനിക്കും.