റോഡരികില്‍ മാലിന്യംതള്ളുന്നു
1493569
Wednesday, January 8, 2025 7:39 AM IST
എടതിരിഞ്ഞി: റോഡരികില്‍ മാലിന്യംതള്ളുന്നവരെ കുടുക്കാന്‍വച്ച കാമറയും വൈദ്യുതിക്കാലുകളും കാടുകയറിയതോടെ മാലിന്യംതള്ളുന്നത് വര്‍ധിച്ചതായി പ്രദേശവാസികള്‍.
വൈദ്യതി തകരാര്‍ ഒഴിവാക്കുന്നതിനുള്ള മുന്നൊരുക്കമെന്നനിലയില് നടത്തുന്ന ലൈനിലെ ടച്ച് നീക്കല്‍ ജോലികള്‍ ലക്ഷ്യംകാണുന്നില്ലന്നാണ് ഇതോടെ പരാതി ഉയര്‍ന്നിരിക്കുന്നത്. എടതിരിഞ്ഞി ചെട്ടിയാല്‍ - കാട്ടൂര്‍ തേക്കുമൂല റോഡില്‍ കോതറ കെഎല്‍ഡിസി കനാല്‍ പാലത്തിനു സമീപമാണ് റോഡിന്റെ വശങ്ങളിലും വൈദ്യുതിക്കാലിലും അവിടെയുള്ള കാമറയിലുമെല്ലാം കാടുകയറിയിരിക്കുന്നത്.
ഈ പ്രദേശത്ത് റോഡിന്റെ പടിഞ്ഞാറുഭാഗത്ത് അനധികൃത പാര്‍ക്കിംഗ് വര്‍ധിക്കുന്നതായും നാട്ടുകാര്‍ പറഞ്ഞു. ഈ കാമറയുടെ സമീപത്താണ് വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുകയും മാലിന്യങ്ങള്‍ കൊണ്ടിടുകയും ചെയ്യുന്നത്. കക്കൂസ് മാലിന്യവും കോഴി അവശിഷ്ടങ്ങളും ആശുപത്രി മാലിന്യങ്ങളും തള്ളുന്നതുസംബന്ധിച്ച് പലതവണ പരാതി നല്‍കിയിട്ടും അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. കാമറ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.