പുത്തൻചിറ കിഴക്കുംമുറി പള്ളി സുവർണ ജൂബിലി ആഘോഷവും അമ്പു തിരുനാളും ഇന്നുമുതൽ
1493567
Wednesday, January 8, 2025 7:39 AM IST
മാള: പുത്തൻചിറ കിഴക്കുംമുറി സെന്റ് ജോസഫ്സ് പള്ളിയുടെ സുവർണ ജൂബിലി ആഘോഷവും വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പുതിരുനാളും ഇന്നു മുതൽ 12 വരെ നടക്കും.
ഇന്നുരാത്രി 7.30ന് നാടകം. നാളെ വൈകിട്ട് അഞ്ചിന് സമൂഹബലി, തുടർന്ന് സുവർണ ജൂബിലി പൊതുസമ്മേളനം. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോൺ. ജോളി വടക്കൻ ഉദ്ഘാടനംചെയ്യും. ആർച്ച്ബിഷപ് ഡോ. ജോർജ് പാനികുളം അനുഗ്രഹപ്രഭാഷണംനടത്തും.
പത്തിന് വൈകിട്ട് 5.30ന് തിരുനാൾ കൊടിയേറ്റം ഇടവകവികാരി ഫാ. ജോൺ കവലക്കാട്ട് നിർവഹിക്കും. 11നു രാവിലെ 6.30നുള്ള വിശുദ്ധ കുർബാനയെതുടർന്ന് വീടുകളിലേക്ക് അന്പെഴുന്നള്ളിപ്പ്. രാത്രി 10ന് അമ്പുപ്രദക്ഷിണങ്ങൾ പള്ളിയിൽ സമാപിക്കും.
തിരുനാൾദിനമായ 12നു രാവിലെ 6.30ന് വിശുദ്ധ കുർബാന, 10.30ന് തിരുനാൾ പാട്ടുകുർബാന. മോൺ. വിൽസൺ ഈരത്തറ മുഖ്യകാർമികനാകും. റവ.ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി സന്ദേശംനൽകും. വൈകീട്ട് നാലിനുള്ള വിശുദ്ധ കുർബാനയെതുടർന്ന് തിരുനാൾപ്രദക്ഷിണം, തുടർന്ന് വർണമഴ.