ഡോ. രാജു ഡേവിസ് സ്കൂള്‍ ചെസ് വിജയികള്‍
1493565
Wednesday, January 8, 2025 7:39 AM IST
മാള: തൃശൂര്‍ സെന്‍ട്രല്‍ സഹോദയ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ മാള ഡോ. രാജു ഡേവിസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ ചാമ്പ്യന്മാരായി. 104 പോയിന്റ് സ്കൂൾനേടി. 91 പോയിന്റ് നേടിയ ഹോളിഗ്രേസ് അക്കാദമി രണ്ടാംസ്ഥാനവും മതിലകം പീസ് പബ്ലിക് സ്കൂള്‍ 52 പോയിന്റുമായി മൂന്നാംസ്ഥാനവും നേടി.
40 സ്കൂളുകളിൽനിന്നായി 250പേര് പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പില്‍ കിഡ്സ് വിഭാഗത്തില്‍ കൊടുങ്ങല്ലൂര്‍ ഓറ എഡിഫൈ സ്കൂളിലെ ആസീം അഫ്സല്, എല്‍പി വിഭാഗത്തില്‍ ഓറ എഡിഫൈ സ്കൂളിലെ ആല്‍ഫ്രഡ് ഫ്രാങ്ക് ഫ്രജീഷ്, യുപി വിഭാഗത്തില്‍ മാള ഹോളിഗ്രേസിലെ എലൈന്‍ റിച്ച, ഹൈസ്കൂള്‍ വിഭാഗത്തില്‍ ഡോ. രാജു ഡേവിസ് ഇന്റര്‍നാഷണല്‍ സ്കൂളിലെ മാനസ് ജി. പ്രതാപ്, ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഹോളിഗ്രേസിലെ രഹാന് മാലിക് എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്മാരായി.
അന്നപൂര്‍ണ പുന്നപ്പുഴ(കിഡ്സ് വിഭാഗം), ധാര ഡാലീഷ്(എല്‍പി വിഭാഗം) ഇരുവരും ഡോ. രാജു ഡേവിസ് ഇന്റര്‍നാഷണല്‍ സ്കൂള്‍, ആന്മരിയ സെബി(യുപി) സെന്റ് ഡൊമനിക് കോണ്‍വെന്റ് സ്കൂള്‍ വെള്ളായനി, മൃദുല ടി.(ഹൈസ്കൂള്‍) ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന്‍സ് വിദ്യാമന്ദിര്‍, അന്ന എലിസബത്ത്(സീനിയര്‍ സെക്കന്‍ഡറി) ഹോളിഗ്രേസ് എന്നിവര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലെ മികച്ച കളിക്കാര്‍ക്കുള്ള സമ്മാനങ്ങള്‍ കരസ്ഥമാക്കി.
വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ തൃശൂര്‍ സെന്‍ട്രല്‍ സഹോദയ ചീഫ് പേട്രന്‍ ഡോ. രാജു ഡേവിസ് പെരേപ്പാടന് വിതരണംചെയ്തു. പ്രിന്‍സിപ്പല്‍ ജിജി ജോസ്, കോ-ഓര്‍ഡിനേറ്റര്‍ അരുണ്‍ ബോസ്, എം.എ. ഗ്രീഷ്മ, അഞ്ജലി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.