ചാ​ല​ക്കു​ടി: കാ​ർ​മ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സു​വ​ർ​ണ ജു​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം 9, 10 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. നാളെ 5.30ന് ​വാ​ർ​ഷി​കാ​ഘോ​ഷ​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും​ന​ട​ത്തും.

10ന് 5.30​ന് ജൂ​ബി​ലി സ​മാ​പ​ന​സ​മ്മേ​ള​നം ദേ​ശി​യ ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ഇ​ക്ബാ​ൽ സിം​ഗ് ലാ​ൽ​പു​ര ഉ​ദ്ഘാ​ട​നം​ചെ​യ്യും. ജ​സ്റ്റീസ് കു​ര്യ​ൻ ജോ​സ​ഫ് മു​ഖ്യാ​തി​ഥി​യാ​കും.

സ്കൂ​ളി​ന് മു​ൻ​വ​ശം പു​തു​ക്കി​പ്പ​ണി​ത ബ​സ് സ്റ്റോ​പ്പു​ക​ൾ ബെ​ന്നി ബ​ഹ​നാ​ൻ എം​പി ഉ​ദ്ഘാ​ട​നം​ചെ​യ്യും. സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ സു​വ​നീ​റും ച​രി​ത്ര​പു​സ്ത​കം പ്രൊ​വി​ൻ​ഷ്യൽ ഫാ. ​ഡേ​വി​ കാ​വു​ങ്ക​ലും പ്ര​കാ​ശ​നം​ചെ​യ്യും. തു​ട​ർ​ന്ന് സ്റ്റീ​ഫ​ൻ ദേ​വ​സി​യും ആ​ട്ടം ക​ലാ​സ​മി​തി​യും സം​ഗീ​തക​ലാ​വി​രു​ന്ന് അ​വ​ത​രി​പ്പി​ക്കും. മാ​നേ​ജ​ർ ഫാ. ​അ​നൂപ് പു​തു​ശേ​രി, പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​സ് താ​ണി​ക്ക​ൽ, പി.​ഐ. ലൈ​ജു, അ​ഡ്വ.​ പി.​ഐ. മാ​ത്യു, അ​ഡ്വ.​കെ.​എ​സ്. സു​ഗ​ത​ൻ, കെ. ​ര​ശ്മി എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.