നവവൈദികർക്കു സ്വീകരണംനൽകി
1493586
Wednesday, January 8, 2025 7:39 AM IST
പാലയൂർ: അതിരൂപതയിലെ നവവൈദികർക്ക് പാലയൂർ മാർതോമ മേജർ ആർക്കിഎപ്പിസ് കോപ്പൽ തീർഥകേന്ദ്രത്തിൽ സ്വീ കരണം നൽകി.
ദനഹത്തിരുന്നാളും ആഘോഷിച്ചു. നവ വൈ ദികർ അർപ്പിച്ച സമൂഹദിവ്യബലിക്ക് ഫാ. ജാക്സൺ തെക്കേക്കര മുഖ്യകർമികത്വം വഹിച്ചു. ഫാ. ജീസ് അക്കരപട്ട്യേക്കൽ വചന സന്ദേശംനൽകി. ഫാ. പ്രിൻസ് ചെറുതാണിക്കൽ, ഫാ.ക്രിസ്റ്റോ മഞ്ഞളി, ഫാ. ലിവിൻ കുരുതുകുളങ്ങര, ഫാ. ലിൻസൺ അക്കരപ്പറമ്പിൽ, ഫാ. അജിൽ മാങ്ങൻ, ക്ലിൻസൺ കാട്ടിപ്പറമ്പൻ എന്നിവർ സഹകാർമികരായി. തുടർന്നു നവവൈദികർക്ക് സ്വീകരണം നൽകി. ആർച്ച് പ്രീസ്റ്റ് റവ. ഡോ. ഡേവിസ് കണ്ണമ്പുഴ അധ്യക്ഷത വഹിച്ചു.
പള്ളിയങ്കണത്തിൽ ദർശനസഭ ഒരുക്കിയ പിണ്ടി തെളിയിച്ചുകൊണ്ട് നവവൈദികർ ഉദ്ഘാടനം നിർവഹിച്ചു. ഇടവകയിലെ കുടുംബക്കൂട്ടായ്മകൾക്കായി തീർഥകേന്ദ്രാങ്കണത്തിൽ പിണ്ടി തെളിയിച്ചുള്ള മത്സരവും നടത്തി.
സഹവികാരി ഫാ. ഡെറിൻ അരിമ്പൂർ, ട്രസ്റ്റിമാരായ ഫ്രാൻസിസ് ചിരിയങ്കണ്ടത്ത്, ചാക്കോ പുലിക്കോട്ടിൽ, പി.എ. ഹൈസൺ, സേവ്യർ വാകയിൽ എന്നിവർ പ്രസംഗിച്ചു. കുടുംബകൂട്ടായ്മ കേന്ദ്രസമിതി കൺവീനർ സി.ഡി. ലോറൻസ്, ഏകോപന സമിതി കൺവീനർ തോമസ് വാകയിൽ, കൺവീനർ കെ. ജെ. പോൾ തുടങ്ങിയവർ നേതൃത്വം നൽകി.