വടക്കുന്നാഥ ക്ഷേത്രം ചുറ്റുമതിൽ പുനർനിർമാണ ഉദ്ഘാടനം ഇന്ന്
1493594
Wednesday, January 8, 2025 7:47 AM IST
തൃശൂർ: വടക്കുന്നാഥ ക്ഷേത്രമൈതാനത്തിന്റെ ചുറ്റുമതിലിന്റെ പുനർനിർമാണോദ്ഘാടനവും നവീകരിച്ച ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ ഓഫീസ്, വടക്കുന്നാഥൻ ദേവസ്വം ഓഫീസ് എന്നിവയുടെ ഉദ്ഘാടനവും ഇന്നു മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും.
വൈകീട്ടു നാലിനു ക്ഷേത്രാങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ, അംഗങ്ങളായ എം.ബി. മുരളീധരൻ, പ്രേംരാജ് ചുണ്ടലാത്ത്, ദേവസ്വം കമ്മീഷണർ എസ്.ആർ. ഉദയകുമാർ, ദേവസ്വം സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി കമ്മീഷണർ കെ. സുനിൽ കുമാർ, തൃശൂർ ഗ്രൂപ്പ് ദേവസ്വം അസി. കമ്മീഷണർ കെ. ബിജുകുമാർ എന്നിവർ പങ്കെടുക്കും.