വാ​യ​ന സാ​മൂ​ഹി​കമാ​റ്റ​ത്തി​ന് വ‌‌​ഴി​തെ​ളി​ക്കും: മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ
Sunday, July 7, 2024 3:26 AM IST
ഇ​ടു​ക്കി: വാ​യ​ന​യി​ലൂ​ടെ ല​ഭി​ക്കു​ന്ന അ​റി​വും അ​നു​ഭ​വ​ങ്ങ​ളും സാ​മൂ​ഹി​ക മാ​റ്റ​ങ്ങ​ൾ​ക്ക് വ​ഴി തെ​ളി​ക്കു​മെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. വാ​യ​ന​പ​ക്ഷാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ​ത​ല പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വാ​യ​ന​യു​ടെ രൂ​പ​ങ്ങ​ൾ മാ​റു​ക​യാ​ണ്. ഡി​ജി​റ്റ​ൽ രൂ​പ​ത്തി​ലാ​യാ​ലും പു​സ്ത​ക രൂ​പ​ത്തി​ലാ​യാ​ലും വാ​യ​ന അ​വ​സാ​നി​ക്കു​ന്നി​ല്ല എ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. ഇ​ന്ന​ത്തെ ത​ല​മു​റ ഡി​ജി​റ്റ​ൽ വാ​യ​ന​യ്ക്കാ​ണ് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തെ​ന്നും അ​ത് വാ​യ​ന​യെ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കു​ന്നു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.​

ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ടു​ക്കി സ​ബ് ക​ള​ക്ട​ർ ഡോ.​ അ​രു​ണ്‍ എ​സ്.​ നാ​യ​ർ വാ​യ​ന​പ​ക്ഷാ​ച​ര​ണ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ജോ​സ് കോ​നാ​ട്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

76-ാം വ​യ​സി​ൽ സാ​ക്ഷ​ര​ത ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തു​ല്യ​ത പ​രീ​ക്ഷ​യി​ൽ മി​ക​ച്ച​വി​ജ​യ​വും ബി​രു​ദ​പ​ഠ​ന​വും പൂ​ർ​ത്തി​യാ​ക്കി​യ കു​ട​യ​ത്തൂ​ർ സ്വ​ദേ​ശി​നി കെ.​എ. സ​രോ​ജി​നി​യെ മ​ന്ത്രി പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. 25 വ​ർ​ഷം സാ​ക്ഷ​ര​താ പ്രേ​ര​ക് പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കു​ള്ള പു​ര​സ്കാ​ര​വി​ത​ര​ണ​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു.


പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ് മേ​ഖ​ല ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ.​ആ​ർ. പ്ര​മോ​ദ്കു​മാ​ർ, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എ​സ്.​ ഷാ​ജി, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ ജി.​എ​സ്. വി​നോ​ദ്, സാ​ക്ഷ​ര​താ മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജെ​മി​നി ജോ​സ​ഫ്,

ഇ​ടു​ക്കി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ബെ​ന്നി മാ​ത്യു, വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തം​ഗം ആ​ലീ​സ് ജോ​സ്, അ​സി​സ്റ്റ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ ആ​ർ.​ ബി​ജു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ജോ​ർ​ജ് പാ​ലി​യ​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.