സ്മിത ആശുപത്രി വാർഷികം: മിനി മാരത്തണ്‍ ആറിന്
1458710
Friday, October 4, 2024 2:03 AM IST
തൊടുപുഴ: സ്മിത മെമ്മോറിയൽ ആശുപത്രിയുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് ആറിനു മിനി മാരത്തണ്‍ സംഘടിപ്പിക്കും. രാവിലെ ഏഴിന് കോലാനിയിൽനിന്നു സ്മിത ആശുപത്രി വരെയാണ് മത്സരം. വിജയികൾക്ക് യഥാക്രമം 5,000, 3,000, 2,000 രൂപ കാഷ് അവാർഡ് ലഭിക്കും.
ഇതിനു പുറമേ മത്സരത്തിൽ പങ്കെടുക്കുന്നവർക്കു ടീ ഷർട്ടും പ്രഭാത ഭക്ഷണവും നൽകും. 50 വയസിനു മുകളിലുള്ള പുരുഷൻമാർക്കും സ്ത്രീകൾക്കുമാണ് മത്സരം. നാളെ രാവിലെ ആറുവരെ പേര് രജിസ്റ്റർ ചെയ്യാം. ഫോണ്‍: 9496143852, 04862208000, 350700, സ്പോട്ട് രജിസ്ട്രേഷനില്ല.
ഉച്ചകഴിഞ്ഞ് 2.30നു നടക്കുന്ന സമ്മേളനത്തിൽ പിന്നണി ഗായിക നാഞ്ചിയമ്മ, സിനിമാതാരം രാജീവ് ഗോവിന്ദപിള്ള, ഡീൻ കുര്യാക്കോസ് എംപി, പി.ജെ. ജോസഫ് എംഎൽഎ, മാത്യു കുഴൽനാടൻ എംഎൽഎ,
ആശുപത്രി ചെയർമാൻ പദ്മ ഭൂഷൻ ഡോ. സുരേഷ് എച്ച്. അഡ്വാനി, വൈസ് ചെയർപേഴ്സണ്‍ ഗീത സുരേഷ് അഡ്വാനി, മെഡിക്കൽ അഡ്വൈസർ കേണൽ ഡോ. ആർ.കെ. ചതുർവേദി, ആശുപത്രി സിഇഒ ഡോ. രാജേഷ് നായർ എന്നിവർ പ്രസംഗിക്കും.