ശന്പള ഉത്തരവ്: എയ്ഡഡ് മേഖലയെ തകർക്കും
1459179
Sunday, October 6, 2024 2:08 AM IST
തൊടുപുഴ: ശന്പള ബിൽ മാറുന്നതിന് വിദ്യാഭ്യാസ ഓഫീസർമാർ കൗണ്ടർ സൈൻ ചെയ്യണമെന്ന ധനവകുപ്പിന്റെ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ട്രഷറികൾ ഡിജിറ്റലൈസ് ചെയ്യുകയും സ്ഥാപനമേധാവികൾ നേരിട്ട് ശന്പള ബില്ലുകൾ സമർപ്പിച്ച് പാസാക്കിയെടുക്കാനുമുള്ള സാഹചര്യം ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തുണ്ടായതാണ്.
കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവിലൂടെ പ്രധാനാധ്യാപകരുടെ അധികാരപരിധികളാണ് സർക്കാർ ഇല്ലാതാക്കിയത്. പുതിയ ഉത്തരവിലൂടെ കൂടുതൽ ജോലിഭാരം ജീവനക്കാരിൽ അടിച്ചേൽപിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.
ജില്ലാ പ്രസിഡന്റ് വി.കെ.ആറ്റ്ലി, സംസ്ഥാന സെക്രട്ടറി പി.എം. നാസർ, സുരേഷ് കുമാർ, ബിജോയി മാത്യു, ജോർജ് ജേക്കബ്, ജോബിൻ കളത്തിക്കാട്ടിൽ, ജോസ് കെ. സെബാസ്റ്റ്യൻ, എം.വി. ജോർജ് കുട്ടി, ജോയി ആൻഡ്രൂസ്, സജി മാത്യു, സി.ബി. സന്ധ്യ, ടി. ശിവകുമാർ, ജെ. ബാൽ മണി എന്നിവർ പ്രസംഗിച്ചു.