ഡ്രൈ ഡേയിൽ മദ്യവിൽപന: രണ്ടുപേർ പിടിയിൽ
1458508
Thursday, October 3, 2024 1:34 AM IST
രാജകുമാരി: ഡ്രൈഡേയിൽ വിൽപ്പനയ്ക്കായി വാങ്ങി സൂക്ഷിച്ച 28 ലിറ്റർ വിദേശ മദ്യവുമായി മധ്യവയസ്കനെ ശാന്തന്‍പാറ പോലീസ് അറസ്റ്റു ചെയ്തു. സൂര്യനെല്ലി സ്വദേശി മുനീശ്വരനാണ്(47)പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
രാജാക്കാട്: ഡ്രൈഡേയിൽ 34 ലിറ്റർ മദ്യവുമായി ഒരാൾ എക്സൈസിന്റെ പിടിയിലായി. ചിന്നക്കനാൽ ബിഎൽറാം തറയിൽകാട്ടിൽ വനരാജ് (45)നെയാണ് എക്സൈസ് ഇൻസ്പെക്ടർ ടി. രഞ്ജിത്ത് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. നേരത്തേയും അബ്കാരി കേസുകളിൽ ഉൾപ്പെട്ടയാളാണ് പ്രതിയെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
രണ്ടുദിവസത്തെ മദ്യവിൽപ്പന ശാലകളുടെ അവധി മുതലെടുത്ത് തൊഴിലാളികൾക്കിടയിൽ അധികവിലയ്ക്ക് വിൽക്കുന്നതിനായി ബിവറേജ് ഷോപ്പിൽനിന്നു വാങ്ങിസൂക്ഷിച്ച മദ്യമാണ് ഇയാളിൽനിന്നു പിടിച്ചെടുത്തത്.
വനിതാ സിവിൽ എക്സൈസ് ഓഫീസർ ജി. രേഖ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രഫുൽ ജോസ്, അരുണ്‍ ശശി, പ്രിവന്റീവ് ഓഫീസർ വി.ജെ. ജോഷി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.ജി. രാധാകൃഷ്ണൻ, പി.ഡി. സേവ്യർ, ഡ്രൈവർ ഷിബു ജോസഫ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.