കേരള കോണ്‍ഗ്രസ്-എം 60-ാം ജന്മദിനാഘോഷം
1459175
Sunday, October 6, 2024 2:08 AM IST
തൊടുപുഴ: നിയോജക മണ്ഡലത്തിലെ 14 മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഒന്‍പതിന് പാർട്ടിയുടെ 60-ാം ജന്മദിനാഘോഷം നടത്തുന്നതിനു നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. മണ്ഡലം തലത്തിൽ മുതിർന്ന പാർട്ടിയംഗങ്ങളെ ആദരിക്കും.
നിയോജക മണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രഫ. കെ.ഐ. ആന്റണി, അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയടത്ത്, മാത്യു വാരികാട്ട്, ബെന്നി പ്ലാക്കൂട്ടം, അപ്പച്ചൻ ഓലിക്കരോട്ട്, അഡ്വ. പി. കെ. മധു നന്പൂതിരി, അംബിക ഗോപാലകൃഷ്ണൻ, ജോസി വേളാച്ചേരി,
തോമസ് മൈലാടൂർ, സണ്ണി കടുത്തലക്കുന്നേൽ, ജിജി വാളിയംപ്ലാക്കൽ, മനോജ് മാമല, ജോർജ് പാലക്കാട്ട്, ജോസ് മഠത്തിനാൽ, ജോണ്‍സ് നന്ദളത്ത് തുടങ്ങിയവർ പ്രസംഗിച്ചു.