അപകടഭീഷണിയുള്ള മരങ്ങൾ വെട്ടിമാറ്റി
1458510
Thursday, October 3, 2024 1:34 AM IST
കട്ടപ്പന: അടിമാലി കുമളി ദേശീയപാതയുടെ ഭാഗമായ വള്ളക്കടവ് ആനവിലാസം റോഡിലെ അപകട ഭീഷണി ഉയർത്തുന്ന വൻ മരങ്ങൾ വെട്ടിമാറ്റാൻ നടപടിയായി. ജനവാസമേഖലയ്ക്ക് സമീപത്തു നിൽക്കുന്ന ഏഴോളം മരങ്ങളാണ് ജില്ലാ ഭരണകൂടത്തിന്റെ നിർദേശപ്രകാരം നഗരസഭയും വനംവകുപ്പും വെട്ടിനീക്കുന്നത്.
പാതയിൽ വള്ളക്കടവ് മുതൽ ആനവിലാസം വരെ സ്വകാര്യ തോട്ടങ്ങളിൽ നിരവധി ഭീമൻ മരങ്ങളാണ് നിലകൊള്ളുന്നത്. വെട്ടുന്ന മരത്തടികൾ വനംവകുപ്പ് ലേലം ചെയ്യും.
എന്നാൽ പാതയിലൂടനീളം നിരവധി ഭീമൻ മരങ്ങൾ പിന്നെയും നിലകൊള്ളുന്നുണ്ട്. ഇവകൂടി മുറിച്ചുനീക്കാനുള്ള നടപടി ഉണ്ടാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.