തൊ​ടു​പു​ഴ: പ്രേം ​ന​സീ​റി​ന്‍റെ 98-ാമ​ത് ജന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഇ​എ​പി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് രാ​ജു ത​ര​ണി​യി​ൽ, മ​ദ​ർ ആ​ന്‍ഡ് ചൈ​ൽ​ഡ ്ഫൗ​ണ്ടേ​ഷ​ൻ സെ​ക്ര​ട്ട​റി ജോ​ഷി ഓ​ട​യ്ക്ക​ൽ, ച​ല​ച്ചി​ത്ര താ​രം അ​ജി​ത്ത് കൂ​ത്താ​ട്ടു​കു​ളം, നാ​ദോ​പാ​സ​ന ഡ​യ​റ​ക്ട​ർ ഫാ. ​പ്രി​ൻ​സ് പ​ര​ത്തി​നാ​ൽ,

കേ​ര​ള സാ​ഹി​ത്യ​വേ​ദി പ്ര​വ​ർ​ത്ത​ക​ൻ രാ​ജ​ൻ തെ​ക്കും​ഭാ​ഗം, നൃ​ത്ത ദ​ന്പ​തി​ക​ളാ​യ സു​രേ​ഷ് ആ​ന്‍ഡ് ല​ത സു​രേ​ഷ്, നീ​ന്ത​ൽ താ​രം ബേ​ബി വ​ർ​ഗീ​സ്, ച​ല​ച്ചി​ത്ര​ കാ​മ​റാ​മാ​ൻ ടോ​ണ്‍​സ് അ​ല​ക്സ്, ന​ർ​ത്ത​ക​ൻ ശ്രീ​ഹ​രി, ന​ർ​ത്ത​കി മീ​നാ​ക്ഷി എ​ന്നി​വ​ർ​ക്കാ​ണ് പു​ര​സ്കാ​രം.

നാ​ട​ക പ്ര​വ​ർ​ത്ത​ക​ൻ തൊ​ടു​പു​ഴ കൃ​ഷ്ണ​ൻ​കു​ട്ടി, ഫി​ലിം സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ര​വീ​ന്ദ്ര​ൻ, ജി​മ്മി മ​റ്റ​ത്തി​പ്പാ​റ,പ്രേം​ന​സീ​ർ സു​ഹൃ​ദ്സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി തെ​ക്ക​ൻ​ സ്റ്റാ​ർ ബാ​ദു​ഷ, തൊ​ടു​പു​ഴ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് വി​ജ​യ​കു​മാ​ർ നാ​യ​ർ, സെ​ക്ര​ട്ട​റി സ​ന്തോ​ഷ്മാ​ത്യു, ബി​നോ​യ് ജയിം​സ്, അ​ശ്വ​തി സു​മേ​ഷ്, സ​ന്ധ്യ തൊ​ടു​പു​ഴ, ബി​ജു ബി.​ മാ​ക്സ്, രാ​ജേ​ഷ് താ​രോ​ദ​യം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.