രാഷ്ട്രീയമോഹം നടക്കില്ല: വട്ടക്കുന്നൻ
1458713
Friday, October 4, 2024 2:03 AM IST
തൊടുപുഴ: മന്ത്രി റോഷി അഗസ്റ്റിനെതിരേ കേരള കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ. ജേക്കബ് നടത്തുന്ന പ്രസ്താവന രാഷ്ട്രീയമോഹം ലക്ഷ്യമിട്ടാണെന്നും അതു ഇടുക്കിയിൽ നടക്കില്ലെന്നും കേരള കോണ്ഗ്രസ്-എം ഉന്നതാധികാര സമിതിയംഗം അഗസ്റ്റിൻ വട്ടക്കുന്നേൽ പറഞ്ഞു.
മന്ത്രി റോഷി ഇടുക്കിയിൽ ചെയ്ത വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്കറിയാമെന്നും അദ്ദേഹത്തിനെതിരേ നടത്തുന്ന പ്രസ്താവന ജനം തള്ളുമെന്നും അദ്ദേഹം പറഞ്ഞു.