ഐഎംഎ ഭാരവാഹികൾ സ്ഥാനാരോഹണം ചെയ്തു
1459174
Sunday, October 6, 2024 2:08 AM IST
തൊടുപുഴ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തൊടുപുഴ ബ്രാഞ്ചിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങ് നടത്തി. ഐഎംഎ ഹൗസിൽ നടന്ന ചടങ്ങിൽ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. ആർ. രമേശ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. തോമസ് ഏബ്രഹാം അധ്യക്ഷത വഹിച്ചു. മുൻ ദേശീയ വൈസ് പ്രസിഡന്റ് ഡോ. ബാബു രവീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.
പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. ശ്രീകുമാർ വാസുദേവനും ബ്ലഡ് ബാങ്ക് നവീകരണ പ്രവർത്തനങ്ങൾ സംസ്ഥാന നിയുക്ത പ്രസിഡന്റ് ഡോ. ശ്രീവിലസനും നിർവഹിച്ചു. ഡോ. ഏബ്രഹാം വർഗീസ്, ഡോ. എം.എം. മേനോൻ, ഡോ. ജെയിൻ ചിമ്മെൻ, ഡോ. ജോസ് കുരുവിള കോക്കാട്ട്,
ഡോ. സുദർശൻ, ഡോ. കിം ജോർജ്, ഡോ. എഡ്വിൻ ജോർജ്, ഡോ. ഏബ്രഹാം സി. പീറ്റർ, ഡോ. പി.സി. ജോർജ്, ഡോ. പി.എൻ. അജി, ഡോ. സി.വി. ജേക്കബ്, ഡോ. സിമി വർഗീസ്, ഡോ. ജെറിൻ റോമിയോ എന്നിവർ പ്രസംഗിച്ചു. പ്രസിഡന്റായി ഡോ. സോണി തോമസ്, സെക്രട്ടറിയായി ഡോ. ജെറിൻ റോമിയോ എന്നിവർ ചുമതലയേറ്റു.