മുട്ടം സിഎച്ച്സിക്ക് 3.5 കോടി
1459176
Sunday, October 6, 2024 2:08 AM IST
തൊടുപുഴ: മുട്ടം കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമിക്കുന്നതിന് ഇടുക്കി വികസന പാക്കേജിൽ ഉൾപ്പെടുത്തി 3.5 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി പി.ജെ. ജോസഫ് എംഎൽഎ അറിയിച്ചു. പൊതുമരാമത്ത് ബിൽഡിംഗ്സ് വിഭാഗം വിശദമായ എസ്റ്റിമേറ്റ് തയാറാക്കും. ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് പുതിയ കെട്ടിടം നിർമിക്കുന്നത്. സമയബന്ധിതമായി നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രിയുടെ പ്രവർത്തനത്തിന് ആവശ്യമായ കെട്ടിടമില്ലാത്തത് പ്രവർത്തനത്തെ സാരമായി ബാധിച്ചിരുന്നു. അതിനാൽ പുതിയ കെട്ടിട സമുച്ചയം നിർമിക്കുന്നതിന് ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പി.ജെ. ജോസഫ് എംഎൽഎ, ഡീൻ കുര്യാക്കോസ് എംപി എന്നിവർ മുഖേനയും മുട്ടം പഞ്ചായത്ത് ഭരണസമിതി സർക്കാരിനു നിവേദനം സമർപ്പിച്ചിരുന്നു.
പി.ജെ.ജോസഫ് എംഎൽഎയെയും ഡീൻ കുര്യാക്കോസ് എംപിയെയും പഞ്ചായത്ത് പ്രസിഡന്റ് ഷേർളി അഗസ്റ്റിൻ അഭിനന്ദിച്ചു.