മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്യണം
1458717
Friday, October 4, 2024 2:03 AM IST
തൊടുപുഴ: കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിലനിൽക്കുന്ന മുല്ലപ്പെരിയാർ ഡാം എത്രയും പെട്ടെന്ന് ഡീ കമ്മീഷൻ ചെയ്യണമെന്ന് എൻസിപി ജില്ലാ പ്രസിഡന്റ് അഡ്വ. ഷാജി തെങ്ങുംപള്ളി ആവശ്യപ്പെട്ടു. എൻസിപി തൊടുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. ഷംസുദീൻ, നാഷണലിസ്റ്റ് മഹിള കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. കവിത, നാഷണലിസ്റ്റ് കിസാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറി ബേബി വരിക്കമാക്കൽ, ബ്ലോക്ക് പ്രസിഡന്റ് കുര്യച്ചൻ കണ്ടത്തിൽ,
ഷൈജു അട്ടക്കുളം, പി.പി. അനിൽകുമാർ, പ്രിയ അനിൽ, ശ്രീജ കുര്യച്ചൻ, ജോസ് തടത്തിൽ, എ.ജെ. നൗഷാദ്, ദൗവുലത്ത് അസീസ്, ജെസി ബിനോയ് എന്നിവർ പ്രസംഗിച്ചു.