"കലിഗോ-2024' ഇന്നു സമാപിക്കും
1458720
Friday, October 4, 2024 2:10 AM IST
കുട്ടിക്കാനം: കുട്ടിക്കാനം മരിയൻ കോളജിലെ മരിയൻ ഇൻസ്റ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഖിലേന്ത്യ മാനേജ്മെന്റ് ഫെസ്റ്റ് "കലിഗോ-2024' ഇന്നു സമാപിക്കും. ഇന്ത്യയിലെ 200ഓളം കോളജുകളിൽനിന്ന് 1200 ഓളം വിദ്യാർഥികൾ പങ്കെടുക്കുന്ന ഫെസ്റ്റിൽ യുജി, പിജി തലങ്ങളിലായി വിവിധയിനം മത്സരങ്ങളാണ് നടത്തുന്നത്.
മാർക്കറ്റിംഗ് ഗെയിം, എച്ച്ആർ ഗെയിം, ബെസ്റ്റ് മാനേജ്മെന്റ് ടീം, ബെസ്റ്റ് മാനേജർ, ഫിനാൻസ് ഗെയിം, ബെസ്റ്റ് ബഡീസ്, ബെസ്റ്റ് മാനേജ്മെന്റ്് സ്ക്വാഡ്, ട്രഷർ ഹൻഡ്, ഓപ്പറേഷൻസ് ഗെയിം എന്റർപ്രണർഷിപ്പ് പെയർ, ഐപിഎൽ ഓഷൻ സ്റ്റോക്ക് ട്രേഡ് ബിസിനസ് അനലൈസിസ്, സ്പോട്ട് ഇവന്റ് ടാലന്റ് ഷോ തുടങ്ങി വിദ്യാർഥികളുടെ മാനേജ്മെന്റ് രംഗത്തെ കഴിവുകളെ അളക്കുന്ന വേദിയാണ് ഫെസ്റ്റ്.
ഉദ്ഘാടന സമ്മേളനത്തിൽ മരിയൻ കോളജ് അഡ്മിനിസ്ട്രേറ്റർ ഫാ. ജോസഫ് പൊങ്കന്താനം അധ്യക്ഷത വഹിച്ചു. മിസ്റ്റ ചെയർമാൻ എം. നന്ദുമോൻ, എംബിഎ വിഭാഗം ഡയറക്ടർ ഡോക്ടർ ടി.വി. മുരളി വല്ലഭൻ, മരിയൻ കോളജ് പ്രിൻസിപ്പൽ ഡോ. അജിമോൻ ജോർജ്, മിസ്റ്റ വൈസ് ചെയർപേഴ്സണ് പി. വൃന്ദ എന്നിവർ പ്രസംഗിച്ചു.
ഇന്നു നടക്കുന്ന സമാപന സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാളും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജരുമായ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ അധ്യക്ഷത വഹിക്കും. എംബിഎ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ റവ. ഡോ. ജോസ് ചിറ്റടിയിൽ, കലിഗോ ഫാക്കൽറ്റി കോ-ഓർഡിനേറ്റർ അലക്സ് ജോണ്സണ്, കോളജ് ചെയർമാൻ ജെറിൻ ഈപ്പൻ, സ്റ്റുഡൻസ് കോ-ഓർഡിനേറ്റർ എം.എസ്. സച്ചുമോൻ എന്നിവർ പ്രസംഗിക്കും. സിനിമാതാരം മിയ ജോർജ് സമ്മാനദാനം നിർവഹിക്കും.