കാന്തല്ലൂരില്‍ കാട്ടാന ചരിഞ്ഞ സംഭവം: അന്വേഷണം തുടങ്ങി
1458948
Saturday, October 5, 2024 2:34 AM IST
മറയൂര്‍: കാന്തല്ലൂരില്‍ കാട്ടാനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വനംവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കാന്തല്ലൂര്‍ പഞ്ചായത്തിലെ പുതുവെട്ട് ഭാഗത്ത് വ്യാഴാഴ്ചയാണ് 12 വയസ് പ്രായം തോന്നിക്കുന്ന കാട്ടാനയെ ചരിഞ്ഞനിലയില്‍ കണ്ടത്. ഷോക്കേറ്റാണ് ആന ചരിഞ്ഞതാണെന്ന പ്രാഥമിക നിഗമനത്തെത്തുടര്‍ന്നാണ് കേസെടുത്തത്.
തേക്കടി ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. അനുരാജ്, കോട്ടയം ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. അനുമോദ്, മറയൂര്‍ ഡിഎഫ്ഒ സുഹൈബ്, കാന്തല്ലൂര്‍ റെയിഞ്ച് ഓഫീസര്‍ രഘുലാല്‍,
കാന്തല്ലൂര്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ സജീവന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. പോസ്റ്റുമോർട്ടത്തിന് ശേഷം കാട്ടാനയുടെ ജഡം മറവ് ചെയ്തു.