കലിഗോ-2024 മാനേജ്മെന്റ് ഫെസ്റ്റ് കൊടിയിറങ്ങി
1459171
Sunday, October 6, 2024 2:08 AM IST
കുട്ടിക്കാനം: കുട്ടിക്കാനം മരിയൻ കോളജിലെ മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ ആഭിമുഖ്യത്തിൽ നടന്ന 11-മത് അഖിലേന്ത്യ മാനേജ്മെന്റ് ഫെസ്റ്റ് കലിഗോ-2024 കൊടിയിറങ്ങി. ഫെസ്റ്റിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നായി 200 ഓളം കോളജുകളിലെ 1200 ഓളം വിദ്യാർഥികൾ പങ്കെടുത്തു.
യുജി, പിജി തലങ്ങളിലായി വിവിധയിനം മത്സരങ്ങൾ നടന്നു. സമാപന സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാളും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജരുമായ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ അധ്യക്ഷത വഹിച്ചു.
എം.എസ്. നന്ദുമോൻ, കലിഗോ ഫാക്കൽറ്റി കോ-ഓർഡിനേറ്റർ അലക്സ് ജോണ്സണ്, എംബിഎ ഡയറക്ടർ ഡോ. മുളിവല്ലഭവൻ, കോളജ് ചെയർമാൻ ജെറിൻ ഈപ്പൻ, കലിഗോ സ്റ്റുഡൻസ് കോ-ഓർഡിനേറ്റർ എം.എസ്. സച്ചുമോൻ എന്നിവർ പ്രസംഗിച്ചു. സിനിമാതാരം മിയ ജോർജ് സമ്മാനദാനം നിർവഹിച്ചു.