അപൂര്‍വരോഗം ബാധിച്ച യുവാവിനായി നാട് കൈകോര്‍ക്കുന്നു
1458722
Friday, October 4, 2024 2:10 AM IST
നെടുങ്കണ്ടം: തലച്ചോറിലേക്കുള്ള ഞരമ്പില്‍ കുമിളകള്‍ രൂപപ്പെട്ട് പൊട്ടുന്ന അപൂര്‍വരോഗം ബാധിച്ച നിര്‍ധനനായ യുവാവ് ചികിത്സാസഹായം തേടുന്നു. താന്നിമൂട് കോയിക്കേരി വടക്കേതില്‍ ടിജിന് തോമസാ (34) ണ് വളരെ അപൂര്‍വമായി ഉണ്ടാകുന്ന രോഗം ബാധിച്ച് പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ടിജിനെ ആശ്രയിച്ചാണ് പ്രായമായ മാതാപിതാക്കളും ഭാര്യയും ഒരു വയസുള്ള കുട്ടിയും കഴിയുന്നത്.
വയറിംഗ് -പ്ലംബിംഗ് ജോലിക്കാരനായ ടിജിന് ജോലിക്ക് പോകുന്നതിനായി തയാറെടുക്കുന്നതിനിടെ കഴിഞ്ഞ ദിവസം ടോയ്ലറ്റില് കുഴഞ്ഞുവീഴുകയായിരുന്നു. വീട്ടുകാര്‍ വിവിധ ആശുപത്രികളില്‍ എത്തിച്ചെങ്കിലും പിന്നീടാണ് രോഗം കണ്ടുപിടിച്ചത്. ഓപറേഷനുകള്‍ക്ക് മാത്രം 20 ലക്ഷം രൂപയോളമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
പിന്നീട് തുടര്‍ ചികിത്സകളും വേണ്ടിവരും. എംപി, എംഎല്‍എ, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ രക്ഷാധികാരികളായും വാര്‍ഡ് മെംബര്‍ ലേഖ ത്യാഗരാജന് ചെയര്‍പേഴ്സണും ജോമോന് ജോസ് കണ്‍വീനറുമായുള്ള 101 അംഗ സഹായസമിതി രൂപീകരിച്ചു.
ടിജിനെ സഹായിക്കാൻ ചെയര്‍പേഴ്സണ്‍, കണ്‍വീനര്‍, ടിജിന്റെ സഹോദരീ ഭര്‍ത്താവ് എന്നിവരുടെ പേരില്‍ നെടുങ്കണ്ടം ഫെഡറല്‍ ബാങ്കില്‍ ജോയിന്റ്് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 1018 0100 303591, ഐഎഫ്എസ്ഇ: എഫ്ഡിആര്‍എല്‍ 0001018. ഫോണ്‍ പേ: 9961917770.