മേഖലാതല കലോത്സവം
1458504
Thursday, October 3, 2024 1:34 AM IST
തുടങ്ങനാട്: ചെറുപുഷ്പ മിഷൻ ലീഗിന്റെയും വിശ്വാസ പരിശീലനത്തിന്റെയും ആഭിമുഖ്യത്തിൽ തുടങ്ങനാട് സെന്റ് തോമസ് ഹൈസ്കൂളിൽ നടക്കുന്ന മേഖലാ തല കലോത്സവം ഫൊറോന വികാരി ഫാ. ജോണ്സണ് പുള്ളീറ്റ് ഉദ്ഘാടനം ചെയ്തു.
എട്ട് ഇടവകളിൽനിന്നുള്ള എണ്ണൂറിലധികം വിദ്യാർഥികൾ വിവിധ കാറ്റഗറികളിലായി പങ്കെടുക്കുന്നു. മേഖല ഡയറക്ടർ ഫാ. മൈക്കിൾ ചാത്തൻകുന്നേൽ, സിജോ സ്കറിയ, ജ്യോതിസ് തേവർകുന്നേൽ,സിസ്റ്റർ അൽഫോൻസ് സിഎംസി, സിബി കാടശേരിൽ, സിജു കട്ടക്കയം എന്നിവർ പ്രസംഗിച്ചു.