കാരവാന് പാര്‍ക്ക് നിര്‍മിച്ച കൈയേറ്റക്കാരനുതന്നെ പാട്ടത്തിനു നല്കാന് നീക്കം
1459177
Sunday, October 6, 2024 2:08 AM IST
നെടുങ്കണ്ടം: മാന്‍കുത്തിമേട്ടില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി കാരവാന് പാര്‍ക്ക് നിര്‍മിച്ചതായി റവന്യൂ ഡിപ്പാര്‍ട്ട്മെന്റ് കണ്ടെത്തിയ സ്ഥലം കൈയേറ്റക്കാരന് തന്നെ പാട്ടത്തിനു നല്കാന് നീക്കം.
കൈയേറ്റം ഒഴിപ്പിച്ച് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയാണ് പാട്ടത്തിനു നല്‍കുന്നത്. ഭൂമി പാട്ടത്തിനു നല്‍കണമെന്ന് ആവശ്യപ്പെട്ട് കൈയേറ്റക്കാരന് റവന്യു വകുപ്പിന് അപേക്ഷ നല്‍കിയിരിക്കുകയാണ്.
അതേസമയം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരാൻ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുകയാണ്. നിര്‍മാണം തുടര്‍ന്നാല്‍ കോടതി അലക്ഷ്യ നടപടി സ്വീകരിക്കുമെന്നും നിലവില്‍ കൈവശക്കാരന്റെ പട്ടയത്തെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന കോടതി ഉത്തരവും നിലനില്‍ക്കുന്നുണ്ട്.
ഇതെല്ലാം മറികടന്നാണ് ഭൂമി കൈയേറ്റക്കാരനു തന്നെ പാട്ടത്തിനു നൽകാൻ നീക്കം നടക്കുന്നത്.