20 ലിറ്റർ മദ്യം പിടിച്ചെടുത്തു
1458509
Thursday, October 3, 2024 1:34 AM IST
രാജാക്കാട്: ഡ്രൈ ഡേയിൽ മദ്യവിൽപന നടത്താനെത്തിയ പ്രതി വാഹനപരിശോധനയ്ക്കിടെ എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു. ഇയാൾ സഞ്ചരിച്ച സ്കൂട്ടറും ഇതിലുണ്ടായിരുന്ന 20 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും പിടിച്ചെടുത്തു. സംഭവത്തിൽ വിമലാസിറ്റി വള്ളിക്കുന്നേൽ ജോണ്സണെതിരേ കേസെടുത്തു.
ഉടുന്പൻചോല അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.ഡി. സേവ്യറും സംഘവും ചേർന്ന് രാജാക്കാട് നടത്തിയ പരിശോധനയിലാണ് മദ്യം പിടിച്ചെടുത്തത്. അസിസ്റ്റന്റ് എക്സൈസ് ഗ്രേഡ് ഇൻസ്പെക്ടർ പി.ജി. രാധാകൃഷ്ണൻ, പ്രിവന്റീവ് ഗ്രേഡ് ഓഫീസർമാരായ കെ. ഷനെജ്, വി.ജെ. ജോഷി എന്നിവരും പരിശോധനയിൽ പങ്കെടുത്തു.