നെടിയശാല പള്ളിയിൽ പിടിനേർച്ച അഞ്ചിന്
1458503
Thursday, October 3, 2024 1:34 AM IST
നെടിയശാല: മരിയൻ തീർഥാടന കേന്ദ്രമായ നെടിയശാല പള്ളിയിൽ വചനപ്രഘോഷണവും പിടി നേർച്ചയും അഞ്ചിന് നടക്കും. രാവിലെ 6.45ന് വിശുദ്ധ കുർബാന, നൊവേന, 9.30ന് ജപമാല, വിശുദ്ധ കുർബാന, വചനപ്രഘോഷണം, നൊവേന- ഫാ. അലൻ വെള്ളാംകുന്നേൽ,
തുടർന്ന് അദ്ഭുത കിണറ്റിങ്കലേയ്ക്ക് പ്രദക്ഷിണം, പിടി നേർച്ച വെഞ്ചരിപ്പും വിതരണവുമാണ് തിരുക്കർമങ്ങളെന്ന് വികാരി ഫാ. ജോണ് ആനിക്കോട്ടിലും അസി. വികാരി ഫാ.ജസ്റ്റിൻ ചേറ്റൂരും അറിയിച്ചു.
ഇടവകക്കൂട്ടായ്മയിലെ മുണ്ടൻമല സെന്റ് ഫ്രാൻസീസ് അസീസി, കൈപ്പിള്ളി സെന്റ് ജേക്കബ് യൂണിറ്റുകൾ പിടി നേർച്ചയ്ക്ക് നേതൃത്വം നൽകും. തീർഥാടകർക്ക് പിടി നേർച്ച പായ്ക്കറ്റുകളിലും നൽകും.