ആദ്യവെള്ളിയാചരണം
1458712
Friday, October 4, 2024 2:03 AM IST
വണ്ണപ്പുറം: മാർ സ്ലീവാ ടൗണ്‍ പള്ളിയിൽ ആദ്യവെള്ളിയാചരണം ഇന്നു നടക്കും. രാവിലെ ആറിന് വിശുദ്ധ കുർബാന, ഉണ്ണീശോയുടെ നൊവേന, ആരാധന, ജപമാല-ഫാ. ജോസ് വടക്കേടത്ത്. 9.30നു ജപമാല, 10നു വിശുദ്ധകുർബാന, ഉണ്ണീശോയുടെ നൊവേന, ആരാധന, സന്ദേശം-ഫാ. ജയിംസ് ഏഴാനിക്കാട്ട്. 9.30 മുതൽ കുന്പസാരം.
വൈകുന്നേരം അഞ്ചിന് വിശുദ്ധകുർബാന, ഉണ്ണീശോയുടെ നൊവേന, ആരാധന-റവ. ഡോ. ജിയോ തടിക്കാട്ട്.
വെള്ളത്തൂവൽ: സെന്റ് ജോർജ് ഫൊറോന പള്ളിയിൽ ആദ്യവെള്ളിയാഴ്ച കണ്‍വൻഷനും ദൈവവചന പ്രഘോഷണവും. ഇന്നു രാവിലെ 9.30ന് കുന്പസാരം, ജപമാല, 10ന് സ്തുതി ആരാധന, ദൈവവചന പ്രഘോഷണം, 12ന് ദിവ്യ കാരുണ്യ ആരാധന, സൗഖ്യ പ്രാർഥന, നിയോഗ സമർപ്പണം, 12.30ന് വിശുദ്ധ ഗീവർഗീസിന്റെ നൊവേന, ഒന്നിന് ആഘോഷമായ വിശുദ്ധ കുർബാന, 2.30ന് നേർച്ചക്കഞ്ഞി വിതരണം. ശുശ്രൂഷകൾക്ക് ഷിന്റോ മംഗലത്ത് നേതൃത്വം നൽകുമെന്ന് വികാരി ഫാ. സെബാസ്റ്റ്യൻ ഇളംപുരയിടത്തിൽ അറിയിച്ചു.
കട്ടപ്പന: ഹൈറേഞ്ചിലെ പ്രസിദ്ധ തീർഥാടനകേന്ദ്രമായ എഴുകുംവയൽ കുരിശുമലയിൽ ആദ്യവെള്ളി ആചരണത്തിന്റെ ഭാഗമായുള്ള തിരുക്കർമങ്ങൾ ഇന്ന് രാവിലെ 10ന് കുരിശുമലയിലെ തീർഥാടക ദേവാലയത്തിൽ ആരംഭിക്കുമെന്ന് വികാരി ഫാ. തോമസ് വട്ടമല, സഹ വികാരി ഫാ. ലിബിൻ വെള്ളിയാംതടം എന്നിവർ അറിയിച്ചു.
പ്രാർഥനായോഗം
കട്ടപ്പന: ഓർത്തഡോക്സ് സഭ ഇടുക്കി ഭദ്രാസന പ്രാർഥനാ യോഗത്തിന്റെ നേതൃപരിശീലന ക്യാന്പ് വലിയതോവാള സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടത്തി. ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാ മാർ സേവേറിയോസ് ഉദ്ഘാടനം ചെയ്തു.
പ്രാർഥനായോഗം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. പ്രകാശ് കെ. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ഇടുക്കി ഭദ്രാസന സെക്രട്ടറി ഫാ. ബിജു ആൻഡ്രൂസ്, ഫാ. ടോണി എം. യോഹന്നാൻ, ഫാ. ടി.വി. വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി. വലിയതോവാള സെന്റ് മേരീസ് ഇടവക പുതുതായി നിർമിച്ച കൊടിമരത്തിന്റെ കൂദാശയും മെത്രാപ്പോലീത്ത നിർവഹിച്ചു.
നെടിയകാട് പള്ളിയിൽ തിരുനാൾ
നെടിയകാട്: ലിറ്റിൽ ഫ്ളവർ പള്ളിയിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാൾ ഇന്നുമുതൽ ആറുവരെ നടക്കും. ഇന്ന് ആറിന് ജപമാല, 6.30ന് വിശുദ്ധ കുർബാന, നൊവേന, രണ്ടിന് ദിവ്യകാരുണ്യ ആരാധന, കുന്പസാരം, വൈകുന്നേരം 4.30ന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ്.
അഞ്ചിന് തിരുനാൾ കുർബാന, സന്ദേശം -ഫാ. ജോർജ് വടക്കേൽ, 6.15ന് നൊവേന.
നാളെ രാവിലെ ആറിന് ജപമാല, 6.30ന് നൊവേന, 6.45ന് വിശുദ്ധ കുർബാന, നൊവേന, മൂന്നിന് കൊച്ചുത്രേസ്യ നാമധാരികളുടെ സംഗമം, 4.30ന് തിരുനാൾ കുർബാന, സന്ദേശം-ഫാ. ജോർജ് പൊട്ടയ്ക്കൽ, അഞ്ചിനു നൊവേന, ലദീഞ്ഞ്, 6.15ന് തിരി പ്രദക്ഷിണം.
ആറിനു രാവിലെ 5.45ന് വിശുദ്ധ കുർബാന, ജപമാല, 7.15ന് വിശുദ്ധ കുർബാന, 9.30ന് ജപമാല, നൊവേന, 10.15ന് തിരുനാൾ കുർബാന, സന്ദേശം - ഫാ. ജിനോ പുന്നമറ്റത്തിൽ, 12ന് പ്രദക്ഷിണം, 12.30ന് സമാപന പ്രാർഥന എന്നിവയാണ് തിരുക്കർമങ്ങളെന്ന് വികാരി ഫാ. തോമസ് പൂവത്തിങ്കൽ, അസി. വികാരി ഫാ. എമ്മാനുവേൽ വെള്ളാംകുന്നേൽ എന്നിവർ അറിയിച്ചു.