സംസ്ഥാന സയൻസ് സെമിനാറിൽ അനബെലിന് എ ഗ്രേഡ്
1458944
Saturday, October 5, 2024 2:32 AM IST
നെടുങ്കണ്ടം: കോഴിക്കോട് റീജണൽ സയൻസ് സെന്റർ ആൻഡ് പ്ലാനറ്റോറിയത്തിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് പൊട്ടൻഷ്യൽസ് ആൻഡ് കൺസേൺസ് ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ സാധ്യതകളും ആശങ്കകളും എന്ന വിഷയത്തെ ആധാരമാക്കി നടന്ന സംസ്ഥാനതല സയൻസ് സെമിനാറിൽ എ ഗ്രേഡ് കരസ്ഥമാക്കി വലിയ തോവാള ക്രിസ്തുരാജ് ഹൈസ്കൂളിലെ അനബെൽ അജേഷ്.
തൊടുപുഴയിൽ നടന്ന ജില്ലാതല മത്സരത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയാണ് അനബെൽ സംസ്ഥാന സെമിനാറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കേരളത്തിലെ 14 ജില്ലകളിൽ നിന്നായി 28 കുട്ടികളാണ് സംസ്ഥാന സെമിനാറിൽ മാറ്റുരച്ചത്.
വലിയതോവാള ക്രിസ്തുരാജ് ഹൈസ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകൻ ചേമ്പളം വട്ടപ്പാറ സ്വദേശി അജേഷ് തോമസ് തകിടിപ്പുറത്തിന്റെയും പാമ്പാടുംപാറ പഞ്ചായത്ത് ജീവനക്കാരി ജാോമി അജേഷിന്റെയും രണ്ടു മക്കളിൽ ഇളയവളാണ് വലിയതോവാള സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് അനബെൽ.