കൂ​ട്ടി​ക്ക​ൽ: 2021 ഒ​ക്‌ടോബ​ർ 16നുണ്ടാ​യ മ​ഹാ​പ്ര​ള​യ​ത്തി​ൽ കൂ​ട്ടി​ക്ക​ൽ, കൊ​ക്ക​യാ​ർ, മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി വ്യാ​പ​ക നാ​ശ​ന​ഷ്ട​മാ​ണുണ്ടാ​യ​ത്. മേ​ഖ​ല​യി​ലെ ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി പാ​ല​ങ്ങ​ളും പ്ര​ള​യ​ത്തി​ൽ ഒ​ലി​ച്ചു​പോ​യി. ഇ​തി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട പാ​ല​ങ്ങ​ളാ​യ ഏ​ന്ത​യാ​ർ ഈ​സ്റ്റ്, ഇ​ള​ങ്കാ​ട് പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണം അ​വ​സാ​നഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ കൊ​ക്ക​യാ​ർ പാ​ല​ത്തി​ന്‍റെ നി​ർ​മാണം പു​രോ​ഗ​മി​ക്കു​ന്നു.

കോ​ട്ട​യം - ഇ​ടു​ക്കി ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളു​ടെ ആ​ശ്ര​യ​മാ​യ ഏ​ന്ത​യാ​ർ ഈ​സ്റ്റ് പാ​ല​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റ് ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യി. 4.7 കോ​ടി രൂ​പ മു​ട​ക്കി​യാ​ണ് പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്ന​ത്. ഇ​നി അ​പ്രോ​ച്ച് റോ​ഡി​ന്‍റെ​യും സം​ര​ക്ഷ​ണ​ഭി​ത്തി​ക​ളു​ടെ​യും നി​ർ​മാ​ണ​മാ​ണ് പൂ​ർ​ത്തി​യാ​കാനു​ള്ള​ത്.

പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ഇ​ള​ങ്കാ​ട് ടൗ​ണി​ലെ ക​ലു​ങ്കി​നു പ​ക​രം 2.5 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന പാ​ല​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റിം​ഗും പൂ​ർ​ത്തി​യാ​യി. സം​ര​ക്ഷ​ണഭി​ത്തി​ക​ളു​ടെ​യും അ​പോച്ച് റോ​ഡി​ന്‍റെ​യും നി​ർ​മാ​ണ​മാ​ണ് ഇ​നി​യു​ള്ള​ത്. വ​ള​രെ വേ​ഗ​ത്തി​ൽ ര​ണ്ടു പാ​ല​ങ്ങ​ളും തു​റ​ന്നു കൊ​ടു​ക്കാൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണുള്ള​തെ​ന്ന് കൂ​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജോ​യ് ജോ​സ് മു​ണ്ടു​പാ​ലം പ​റ​ഞ്ഞു.

പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന മ​റ്റൊ​രു പ്ര​ധാ​ന പാ​ല​മാ​ണ് കൊ​ക്ക​യാ​ർ പാ​ലം. നാ​ലു​കോ​ടി 53 ല​ക്ഷം രൂ​പ മു​ട​ക്കി പു​തി​യ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. തൂ​ണു​ക​ളു​ടെ നി​ർ​മാ​ണ​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്.

മൂ​ന്നു പാ​ല​ങ്ങ​ളു​ടെ​യും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ കൂ​ട്ടി​ക്ക​ൽ, കൊക്കയാർ, മുണ്ടക്കയം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ര​ള​യബാ​ധി​ത​ർ അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രു​ന്ന യാ​ത്രാ ക്ലേ​ശ​ത്തി​ന് പ​രി​ഹാ​ര​മാ​കും. കൂ​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ ഇ​ള​ങ്കാ​ട് ടോ​പ്പ് മേ​ഖ​ല​യി​ലെ ചെ​റി​യ പാ​ല​ങ്ങ​ളു​ടെ​യും ക​ലു​ങ്കു​ക​ളു​ടെ​യും നി​ർ​മാ​ണം മാ​ത്ര​മാ​കും ഇ​നി പൂ​ർ​ത്തി​യാ​ക്കാനു​ള്ള​ത്.

പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ള​നാ​ടി പാ​ലംകൂ​ടി പു​ന​ർനി​ർ​മി​ച്ചാ​ൽ പ്ര​ള​യം ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശം വി​ത​ച്ച മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും പ്ര​ധാ​ന പ​ല​ങ്ങ​ളു​ടെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​താ​ണ്ട് പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ച്ചു​വെ​ന്ന് പ​റ​യാം.