ഓമല്ലൂര്‍ ഫുഡ് ഫെസ്റ്റ് ‘സമ്മര്ഗ്രീന് -2025’
1544251
Monday, April 21, 2025 7:04 AM IST
കുറുപ്പന്തറ: ഓമല്ലൂര്‍ കനാല്‍ പ്രദേശത്തു നടക്കുന്ന സമ്മര്ഗ്രീന് -2025 ഫുഡ് ഫെസ്റ്റിനോടനുബന്ധിച്ചു മോന്‍സ് ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം നടന്നു. എക്സൈസ്, പോലീസ്, എംവിഐപി, ഫയര്‍ ഫോഴ്സ് എന്നീ വകുപ്പുകളില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
മാലിന്യം നിറഞ്ഞ എംവിഐപി കനാല്‍ ശുചീകരണവും പിന്നീട് സൗന്ദര്യവല്കരണവും ലക്ഷ്യമിട്ട് പ്രവര്‍ത്തനം തുടങ്ങിയ ഓമല്ലൂര്‍ വീ ക്യാന്‍ സര്‍വീസ് ആന്‍ഡ് ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നാലു ദിവസം നീണ്ടുനില്‍ക്കുന്ന ഫുഡ് ഫെസ്റ്റാണ് നടത്തുന്നത്.
സമ്മര്ഗ്രീന് എന്നു പേരിട്ടിരിക്കുന്ന ഫുഡ് ഫെസ്റ്റ് മേയ് ഒന്നു മുതല്‍ നാലു വരെയാണ് നടത്തുന്നത്.