ഉത്സവത്തിനിടെ സാമൂഹ്യവിരുദ്ധര്‍ അക്രമം നടത്തിയതായി പരാതി
1543983
Sunday, April 20, 2025 6:28 AM IST
ചങ്ങനാശേരി: മാടപ്പള്ളി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സാമൂഹ്യവിരുദ്ധർ അക്രമം നടത്തിയതായി പരാതി. ഇതു സംബന്ധിച്ച് ക്ഷേത്രം ഭാരവാഹികള്‍ പോലീസില്‍ പരാതി നല്കി. വിഷയം ചര്‍ച്ചയിലൂടെ പോലീസ് പരിഹരിച്ചെങ്കിലും ഒരു സംഘം ആളുകള്‍ ക്ഷേത്രത്തിലെ സംഘര്ഷത്തിലുൾപ്പെട്ടവരുടെ വീടുകളിൽ ആക്രമണം നടത്തിയതായും പരാതിയുണ്ട്. ഇതു സംബന്ധിച്ചും കേസെടുത്തതായി തൃക്കൊടിത്താനം പോലീസ് പറഞ്ഞു.
വിഷു ഉത്സവദിനത്തില്‍ ക്ഷേത്രത്തില്‍ നടന്ന കാവടി ഘോഷയാത്രയിലായിരുന്നു സംഘര്‍ഷം. ഒരു സംഘം യുവാക്കളാണ് പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്. ആയുധങ്ങളുമായെത്തിയ ഇവര്‍ ഘോഷയാത്രയ്ക്കിടെ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും തടയാനെത്തിയവരെ കൈയേറ്റം ചെയ്യുകയുമായിരുന്നുവെന്നു പോലീസ് പറഞ്ഞു.