ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ്ബിന് പുതിയ ഭാരവാഹികൾ
1544245
Monday, April 21, 2025 6:57 AM IST
കുമരകം: ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ്ബിന്റെ 121 -ാം വാർഷിക പൊതുയോഗം നടത്തി. യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
വി.പി. അശോകൻ (പ്രസിഡന്റ്), സാൽവിൻ കൊടിയന്ത്ര, പി.കെ സുധീർ, പി.എൻ. സാബു ശാന്തി (വൈസ് പ്രസിഡന്റുമാർ), എസ്.ഡി. പ്രേംജി (ജനറൽ സെക്രട്ടറി), എസ്.വി. സുരേഷ്കുമാർ
(ട്രഷറർ), പി.എ. സുരേഷ്, കെ.ജി. ബിനു (ഓഡിറ്റേഴ്സ്) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ക്ലബ്ബ് പ്രസിഡന്റ് വി.എസ്. സുഗേഷ് അധ്യക്ഷത വഹിച്ചു. വി.പി അശോകൻ, എം.കെ. വാസവൻ, വി.എൻ. കലാധരൻ എന്നിവർ പ്രസംഗിച്ചു.