മൂർഖൻപാമ്പിനെ പിടികൂടി
1544024
Sunday, April 20, 2025 11:30 PM IST
എരുമേലി: മൂർഖൻമാർ ഉൾപ്പെടെ പാമ്പുകൾ തുടർച്ചയായി എത്തുകയാണ് എരുമേലി ചരളമലയിൽ ഭാഗത്ത് വട്ടക്കയം നൗഷാദിന്റെ വീട്ടിൽ. ഒടുവിൽ ശനിയാഴ്ച വൈകുന്നേരം മൂർഖൻപാമ്പിനെ വനപാലകരെത്തി പിടികൂടി കൊണ്ടുപോയി.
എലിയെ വിഴുങ്ങിയശേഷം വീടിന്റെ മേൽക്കൂരയിൽനിന്ന് ഏറെ സമയം കഴിഞ്ഞിട്ടും പാമ്പ് പോകാതെ വന്നതോടെ വനപാലകരെ അറിയിക്കുകയായിരുന്നു. പാമ്പുകളെക്കൊണ്ട് ഉപദ്രവം ഇതുവരെ ഉണ്ടായിട്ടില്ലെന്നും അതുകൊണ്ട് പാമ്പുകൾ തുടർച്ചയായി വരുന്നത് അത്ര കാര്യമാക്കാറില്ലെന്നും വീട്ടുകാർ പറയുന്നു. പാമ്പുകൾ വീട്ടിൽനിന്നും പോകാതിരിക്കുമ്പോഴാണ് വനം വകുപ്പിൽ അറിയിക്കുക.
പലപ്പോഴായി വനംവകുപ്പ് ഇവിടെനിന്നു മൂർഖൻ ഉൾപ്പെടെ പാമ്പുകളെ പിടികൂടിയെങ്കിലും പറമ്പിലും വീടിന്റെ പരിസരത്തും ഇടയ്ക്കിടെ പാമ്പുകളുടെ സാന്നിധ്യമുണ്ടാകാറുണ്ട്.
ഇത്തവണ എലിയെ വിഴുങ്ങിയ മൂർഖൻ കുറെസമയം കഴിഞ്ഞിട്ടും വീടിന്റെ മേൽക്കൂരയിൽനിന്നും സ്ഥലം വിട്ടില്ല. ഇതോടെ പൊതുപ്രവർത്തകൻ എം.എ. നിഷാദ് അറിയിച്ചതിനെത്തുടർന്ന് വനംവകുപ്പിലെ വണ്ടൻപതാൽ സ്റ്റേഷനിലെ ആർആർടി ടീം എത്തി പിടികൂടി റെസ്ക്യു സെന്ററിലേക്ക് കൊണ്ടുപോയി.