കടുത്തുരുത്തി മാലിന്യമുക്ത നിയോജകമണ്ഡലം
1544249
Monday, April 21, 2025 6:57 AM IST
കടുത്തുരുത്തി: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി കടുത്തുരുത്തി നിയോജക മണ്ഡലത്തെ മാലിന്യമുക്തമായി മോന്‍സ് ജോസഫ് എംഎല്‍എ പ്രഖ്യാപിച്ചു.
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴില്‍ രൂപീകരിച്ച മോണിറ്ററിംഗ് കമ്മിറ്റിയുടെ പരിശോധനയനുസരിച്ചു കടുത്തുരുത്തി മണ്ഡലത്തില്‍ ഉള്‍പ്പെട്ട 11 പഞ്ചായത്തുകളും രണ്ടു ബ്ലോക്ക് പഞ്ചായത്തുകളും 80 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് നേടി മാലിന്യമുക്തമായി പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് കടുത്തുരുത്തി മണ്ഡലത്തിന് മാലിന്യവിമുക്ത പ്രഖ്യാപനത്തിന് അര്‍ഹത ലഭിച്ചത്.
കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. സ്മിത അധ്യക്ഷത വഹിച്ച മാലിന്യമുക്ത പ്രഖ്യാപന സമ്മേളനം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഡെപ്യൂട്ടി ഡയറക്ടര്‍ സി.ആര്. പ്രസാദ് പ്രോഗസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് കൊട്ടുകാപ്പള്ളില്‍, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോണ്‍ ചിറ്റേത്ത്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ മിനി മത്തായി, അംബിക സുകുമാരന്‍, കെ.എം. തങ്കച്ചന്, ത്രേസ്യാമ്മ സെബാസ്റ്റ്യന്‍, ബെല്‍ജി ഇമ്മാനുവല്‍ എന്നിവര്‍ പ്രസംഗിച്ചു.