ലോക വൃക്ഷദിനത്തിൽ തിടനാട് ടൗണിലെ വാകമരത്തെ ആദരിക്കും
1544029
Sunday, April 20, 2025 11:30 PM IST
തിടനാട്: ലോക വൃക്ഷദിനത്തിൽ തിടനാട് ടൗണിലെ വാകമരത്തെ ആദരിക്കും.
80 വർഷം മുമ്പ് നങ്ങാപറമ്പിൽ കുട്ടിച്ചേട്ടൻ പാലും ചായയും ഒഴിച്ചു വളർത്തി തിടനാടിന്റെ അടയാളമായി മാറിയ വാകമരമാണ് ലോക വൃക്ഷദിനത്തിൽ പാലും ചായയും ഒഴിച്ചു വിവിധ പരിസ്ഥിതി സംഘടനകൾ ആദരിക്കുന്നത്.
വൃക്ഷായുർവേദ ചികിത്സകൻ കെ. ബിനു, വൃക്ഷപരിസ്ഥിതി സംരക്ഷണ സമിതി കോ - ഓർഡിനേറ്റർ ഗോപകുമാർ കങ്ങഴ, മീനച്ചിൽ റിവർ പ്രൊട്ടക്ഷൻ കൗൺസിൽ കോ- ഓർഡിനേറ്റർ എബി പൂണ്ടിക്കുളം, പരിഷത്ത് പ്രർത്തകൻ - പയസ് കയ്യാണി, സുധീഷ് വാഴൂർ, യോഗാചാര്യൻ ഡോ. രാജേഷ് കമാൻചിറ, സുരേഷ് കൂരോപ്പട, ജോർജ് സെബാസ്റ്റ്യൻ നങ്ങാപറമ്പിൽ, കർഷകവേദി പ്രവർത്തകർ എന്നിവർ പങ്കെടുക്കും.