ക്ലാമറ്റം കുരിശുപള്ളിയിൽ തിരുനാൾ
1544243
Monday, April 21, 2025 6:57 AM IST
ക്ലാമറ്റം: ക്ലാമറ്റം കുരിശുപള്ളിയിൽ മാർ തോമാ ശ്ലീഹായുടെ തിരുനാൾ ഇന്നാരംഭിക്കും. ഇന്നു മുതൽ 24 വരെ വൈകുന്നേരം അഞ്ചിന് മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന, വചനസന്ദേശം എന്നിവ നടക്കും. ഫാ. ജോസഫ് മാലിത്തറ, ഫാ. ഇൻസൺ അപ്പാശേരി സിഎംഐ, ഫാ. മാത്യു ഊഴിക്കാട്ട്, ഫാ. സന്തോഷ് തർമശേരി എന്നിവർ ഈ ദിവസങ്ങളിലെ തിരുക്കർമങ്ങളിൽ കാർമികത്വം വഹിക്കും.
25ന് വൈകുന്നേരം 4.30ന് വികാരി ഫാ. ജോസഫ് കളരിക്കലിന്റെ കാർമികത്വത്തിൽ പ്രസുദേന്തി വാഴ്ച, കൊടിയേറ്റ്, ലദീഞ്ഞ്. അഞ്ചിന് മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന, വചന സന്ദേശം: ഫാ. ഹെൻറി കോയിൽപറമ്പിൽ. 6.30ന് കലാസന്ധ്യ. 26ന് വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, വചനസന്ദേശം: ഫാ. ജോസഫ് ആലുങ്കൽ. ആറിന് പ്രദക്ഷിണം: ഫാ. പ്രിൻസ് പുത്തേട്ട് സിഎംഐ. ഏഴിന് വള്ളിക്കാട് കുരിശടിയിൽ ലദീഞ്ഞ്, ആശീർവാദം: ഫാ. ലൂക്ക് കരിമ്പിൽ. എട്ടിന് പള്ളിയിൽ സമാപന ആശീർവാദം.
27ന് രാവിലെ 10ന് വിശുദ്ധ കുർബാന, വചന സന്ദേശം: ഫാ. സിബു വടക്കേക്കര സിഎംഐ. പ്രദക്ഷിണം, ലദീഞ്ഞ്: ഫാ. ജോസഫ് കൊല്ലംപറമ്പിൽ. വികാരി ഫാ. ജോസഫ് കളരിക്കൽ, അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് കൊല്ലംപറമ്പിൽ, കൈക്കാരന്മാരായ എം.സി. ഏബ്രഹാം പാടിയത്ത്, സെബാൻ പോൾ എളുക്കാല,
ജനറൽ കൺവീനർ സെബാസ്റ്റ്യൻ തോമസ് മുതുകാട്ടോലിൽ, ജോയിന്റ് കൺവീനർമാരായ ജോമോൻ സെബാസ്റ്റ്യൻ നീറുന്താനത്ത്, ജോൺസൺ ജോസഫ് പുതിയാപറമ്പിൽ എന്നിവർ നേതൃത്വം നൽകും.