ചങ്ങനാശേരി കോടതിയില്‍ അഭിഭാഷകരും ക്ലര്‍ക്കുമാരും സമരം തുടരുന്നു
1543981
Sunday, April 20, 2025 6:28 AM IST
ചങ്ങനാശേരി: കറുകച്ചാല്‍ പോലീസ്സ്റ്റേഷന് ചങ്ങനാശേരി മജിസ്ട്രേറ്റ് കോടതിയുടെ അധികാരപരിധിയില്‍ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് ചങ്ങനാശേരിയിലെ അഭിഭാഷകരും അഭിഭാഷക ക്ലര്‍ക്കുമാരും നടത്തിവരുന്ന അനിശ്ചിതകാല സത്യഗ്രഹസമരം 27 ദിവസം പിന്നിട്ടു.
ചങ്ങനാശേരി മുന്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ബീന ജോബി സമരം ഉദ്ഘാടനം ചെയ്തു. അഡ്വ. സുജാത, അഡ്വ.പി.ജെ. ജ്യോതി, അഡ്വ.കെ.പി. പ്രശാന്ത്, അഡ്വ.പി.എസ്. അരുണ്‍, അഡ്വ. പല്ലവി നാരായണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.