കേബിള്‍ ടിവിയുടെ കേബിളുകള്‍ നശിപ്പിക്കുന്നതായി പരാതി
1544253
Monday, April 21, 2025 7:04 AM IST
കടുത്തുരുത്തി: കേബിള്‍ ടിവിയുടെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ രാത്രിയില്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിക്കുന്നതായി പരാതി. ആപ്പാഞ്ചിറ, ആയാംകുടി, എഴുമാന്തുരുത്ത്, ആദിത്യപുരം മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന റിയ മരിയ കേബിള്‍ ടിവിയുടെ ഫൈബര്‍ കേബിളുകളാണ് രാത്രിയില്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിക്കുന്നത്.
ഇതേത്തുടര്‍ന്ന് പ്രദേശത്തെ കേബില്‍ ടിവി സര്‍വീസുകള്‍ തടസപ്പെടുകയാണ്. രാത്രിയുടെ മറവില്‍ സാമൂഹ്യവിരുദ്ധ പ്രവൃത്തികള്‍ നടത്തുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉടമ കടുത്തുരുത്തി പോലീസില്‍ പരാതി നല്കി.
ഈ മാസം ഇത്തരത്തില്‍ ഒമ്പതു തവണയാണ് വിവിധ സ്ഥലങ്ങളിലായി രാത്രിയുടെ മറവില്‍ കേബിളുകള്‍ നശിപ്പിച്ചത്. റിയ മരിയ കേബിള്‍ ടിവിയുടെയും സമീപത്തെ മറ്റു കേബിള്‍ ടിവികളുടെ കണ്ട്രോള് റൂമുകളിലേക്കും സിഗ്നലുകള്‍ എത്തിക്കുന്ന പ്രധാന ഫൈബര്‍ കേബിളുകളാണ് സാമൂഹ്യവിരുദ്ധര്‍ നശിപ്പിക്കുന്നത്.