ബസും കാറും കൂട്ടിയിടിച്ച് മൂന്നു പേർക്കു പരിക്ക്
1544241
Monday, April 21, 2025 6:57 AM IST
പാമ്പാടി: മാന്തുരുത്തി കുശിശുകവലയ്ക്ക് സമീപം കാറും ബസും കൂട്ടിയിടിച്ച് അപകടം. കാറിൽ ഉണ്ടായിരുന്ന മൂന്നു പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നായിരുന്നു അപകടം.
ചങ്ങനാശേരിക്ക് പോയ ആരാധന ബസും വാഴൂർ ഭാഗത്തേക്ക് പോയ കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽപ്പെട്ടവരെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. പാമ്പാടി ഫയർഫോഴ്സ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
അപകടമുണ്ടായപ്പോൾ കറുകച്ചാൽ പോലീസ് സ്ഥലത്തെത്താൻ വൈകിയത് തർക്കങ്ങൾക്കു വഴിവച്ചു.