കർഷകരക്ഷ ഉറപ്പുവരുത്തണം: അപു ജോൺ ജോസഫ്
1543984
Sunday, April 20, 2025 6:28 AM IST
കോട്ടയം: കർഷകരെ ബുദ്ധിമുട്ടിക്കുന്ന കരിനിയമങ്ങൾ നടപ്പിലാക്കുന്നതിൽ സർക്കാർ പിന്നോട്ടു പോയതു കർഷക മുന്നേറ്റത്തെ ഭയന്നാണന്നു കേരള കോൺഗ്രസ് സംസ്ഥാന കോ-ഓർഡിനേറ്റർ അപു ജോൺ ജോസഫ്.
വനനിയമ ഭേദഗതി , ജലാശങ്ങളുടെ ബഫർ സോൺ, രാജപാത പ്രശ്നം എന്നിവയിൽ സർക്കാരിന്റെ കർഷക ദ്രോഹമാണ് ഒളിഞ്ഞിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കർഷകരുടെ രക്ഷ ഉറപ്പുവരുത്താനുള്ള ധാർമിക ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.