മലിനജലം ഒഴുക്കൽ: നിവേദനം നൽകി
1543979
Sunday, April 20, 2025 6:28 AM IST
തലയോലപ്പറമ്പ്: വെള്ളൂർ കെപി പിഎൽ മൂവാറ്റുപുഴയാറ്റിലേക്ക് മലിനജലം ഒഴുക്കുന്നത് പഞ്ചായത്തീരാജ് നിയമം ഉപയോഗിച്ച് തടയണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി. തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വെള്ളൂർ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം സമർപ്പിച്ചത്.
കോൺഗ്രസ് തലയോലപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് എം.കെ.ഷിബുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കളായ കുര്യാക്കോസ് തോട്ടത്തിൽ, എം.ആർ. ഷാജി, കെ.ഡി. ദേവരാജൻ, വി.സി ജോഷി, നിയാസ് കൊടിയനേഴത്ത്, സി.ജി.ബിനു, ജയേഷ് മാമ്പള്ളി,വി.പി മുരളി, സുമ തോമസ്, സജി സദാനന്ദൻ,ജോർജ് കുര്യപ്പുറം, ഹരി പൂണിത്തുറ തുടങ്ങിയവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.
പ്രശ്നത്തിനു പരിഹാരം കണ്ടില്ലെങ്കിൽ സമരപരിപാടികൾ ആവിഷ്കരിക്കുമെന്ന് നേതാക്കൾ പറഞ്ഞു.