കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ 22ന്
1543978
Sunday, April 20, 2025 6:28 AM IST
ചേര്‍പ്പുങ്കല്‍: എകെസിസി ചേര്‍പ്പുങ്കല്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ സംഘടിപ്പിക്കും. 22നു രാവിലെ ഒന്‍പതു മുതല്‍ 12.30 വരെ ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ എകെസിസി ഫെറോന രക്ഷാധികാരി ഫാ. മാത്യു തെക്കേല്‍ ഉദ്ഘാടനം ചെയ്യും.
യൂണിറ്റ് പ്രസിഡന്റ് മാര്ട്ടിന് ജെ. കോലടി അധ്യക്ഷത വഹിക്കും. ഫൊറോന ഡയറക്ടര്‍ ഫാ. തോമസ് പരിയാത്ത്, യൂണിറ്റ് സെക്രട്ടറി ടി.ഡി. കുര്യാക്കോസ്, മേഖല കോ-ഓര്‍ഡിനേറ്റര്‍ ഈപ്പച്ചന് അമ്പലത്തുമുണ്ടയ്ക്കല് തുടങ്ങിയവര്‍ പ്രസംഗിക്കും.
എസ്എസ്എല്‍സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കായി ചിട്ടപ്പെടുത്തിയ വിദ്യാഭ്യാസ മാര്ഗനിര്ദേകങ്ങള്, മികച്ച തുടര്‍പഠനം, ഇഷ്ടവിഷയ സാധ്യതകള്‍, കാലിക പ്രാധാന്യമുള്ള മികച്ച പാഠ്യപദ്ധതികള്‍, ജോലിസാധ്യത കൂടുതലുള്ള കോഴ്സുകള്‍,
ഉയര്‍ന്ന വരുമാനം ലഭിക്കുന്ന തൊഴില്‍ മേഖലകള്‍, കേന്ദ്ര-സംസ്ഥാന ജോലിസാധ്യതകള്‍, വിവിധ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ തുടങ്ങി വിദ്യാഭ്യാസ മേഖലയിലെ നൂതന സാധ്യതകളെ പരിചയപ്പെടുത്തും. കരിയര്‍ ഗുരുവും പരിശീലകനുമായ അനീഷ് ജോര്‍ജ് കോന്നി സെമിനാര്‍ നയിക്കും.