ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് പരിക്ക്
1543973
Sunday, April 20, 2025 6:22 AM IST
കുമരകം: അട്ടിപ്പീടികയ്ക്ക് സമീപം കാർ ബൈക്കിലിടിച്ച് രണ്ടു യുവാക്കൾക്കു പരിക്കേറ്റു. കുമരകം കുന്നപ്പള്ളി കെ.എസ്. ആദർശ് (22), എടയാടി നന്ദു കൃഷ്ണ (22) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
അട്ടിപ്പീടിക ജംഗ്ഷനിലേക്ക് പോയ ബൈക്കും കാറുമാണ് അപകടത്തിൽപ്പെട്ടത്. കാർ ബൈക്കിനെ മറികടക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഒമ്പതിനായിരുന്നു സംഭവം. അപകടത്തിൽ ബൈക്ക് തകർന്നു.