റിമാൻഡ് പ്രതിയെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി
1543969
Sunday, April 20, 2025 6:22 AM IST
ഗാന്ധിനഗർ: റിമാൻഡ് പ്രതിയെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു കരുതൽ തടങ്കിലിലാക്കി. ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനും കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥനെ ആക്രമിച്ച് കൊലപ്പെടുത്തിയതുൾപ്പെടെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളിലെ പ്രതിയുമായ പെരുമ്പായിക്കാട് ആനിക്കൽ ജിബിൻ ജോർജിനെയാണ് കരു തൽ തടങ്കലിലാ ക്കിയത്.
കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ മജിസ്ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജില്ലാ ജയിലിൽ വച്ച് അറസ്റ്റ് ചെയ്താണ് വിയ്യൂർ സെൻട്രൽ ജയിലിലെത്തിച്ച് കരുതൽ തടങ്കലിൽ പാർപ്പിച്ചത്.