ചുങ്കത്ത് ആരാധനാലയങ്ങളിലും കടകളിലും മോഷണം
1543970
Sunday, April 20, 2025 6:22 AM IST
കോട്ടയം: ചുങ്കത്ത് കടകളിലും ആരാധനാലയങ്ങളിലും വ്യാപക മോഷണം. ആറു കടകളുടെയും ക്ഷേത്രങ്ങളുടെയും പൂട്ട് തകര്‍ത്തു. ചുങ്കം മള്ളൂശേരിയിലും എസ്എച്ച് മൗണ്ടിലും ആരാധനാലയങ്ങളിലും കടകളിലുമാണു മോഷണം നടന്നത്. കഴിഞ്ഞദിവസം രാത്രിയാണു മോഷണം.
ചുങ്കത്ത് പ്രവര്‍ത്തിക്കുന്ന സുഗുണന്റെ കട, ആരോണ്‍ സ്റ്റോഴ്സ് എന്നിവിടങ്ങളിലും മള്ളൂശേരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും എസ്എന്‍ഡിപി ഗുരുദേവ ക്ഷേത്രത്തിലുമാണു മോഷണം നടന്നത്. എസ്എച്ച് മൗണ്ടിലെ ബിവറേജസ് കോര്പറേഷന് ചില്ലറ വില്‍പ്പനശാലയുടെ സമീപത്തെ മൂന്നു കടകളിലും മോഷണം നടന്നു.
കടകളുടെയെല്ലാം പൂട്ട് പൊളിച്ചശേഷമാണു മോഷ്ടാവ് അകത്ത് കയറിയത്. രാവിലെ കട തുറന്നപ്പോഴാണു മോഷണവിവരം അറിയുന്നത്.
കടകളില്‍നിന്ന് 500 മുതല്‍ 1000 രൂപ വരെയാണ് നഷ്ടമായതെന്നു പരാതിയില്‍ പറയുന്നു. ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്കി. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.