ഒരേദിവസം മരിച്ച അമ്മയുടെയും മകന്റെയും സംസ്കാരം ഇന്ന്
1543968
Sunday, April 20, 2025 6:22 AM IST
മണര്‍കാട്: ദുഃഖവെള്ളിയാഴ്ച മരിച്ച അമ്മയുടെയും മകന്റെയും സംസ്കാരം ഈസ്റ്റര്‍ ദിനത്തില്‍. വെള്ളിയാഴ്ച അന്തരിച്ച മണര്‍കാട് മാലം ജാതിക്കുഴിയില് തങ്കമ്മ (ശോശാമ്മ-95)യുടെയും മകന് കുര്യാക്കോസ് .ജെ (കുഞ്ഞ്-66)യുടെയും സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍.
മാലം ജാതിക്കുഴിയില് പരേതനായ മാത്തുക്കുട്ടിയുടെ ഭാര്യയാണ് തങ്കമ്മ. തങ്കമ്മ പുലര്‍ച്ചെയും കുര്യാക്കോസ് വൈകുന്നേരവുമാണു മരണപ്പെട്ടത്. കുര്യാക്കോസിന്റെ ഭാര്യ മോളി. മക്കള്‍: ദീപ, ദിവ്യ, ദീപ്തി. മരുമക്കള്‍: അജു വാകത്താനം, സുബിന് ചമ്പക്കര, മനു വെള്ളൂര്‍.